Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CochinShipyard

കൊ​ച്ചി​ൻ ഷി​പ്‌​യാ​ഡി​ൽ 40 അ​പ്ര​ന്‍റി​സ്

കൊ​ച്ചി​ൻ ഷി​പ്‌​യാ​ഡ് ലി​മി​റ്റ​ഡി​ൽ ര​ണ്ടു വ​ർ​ഷ അ​പ്രന്‍റിസ്ഷി​പ് പ​രി​ശീ​ല​ന​ത്തി​നും തു​ട​ർ​ന്നു മൂ​ന്നു വ​ർ​ഷ ക​രാ​ർ നി​യ​മ​ന​ത്തി​നും അ​വ​സ​രം. റി​ഗ്ഗ​ർ വി​ഭാ​ഗ​ത്തി​ൽ 40 ഒ​ഴി​വാ​ണു​ള്ള​ത്. മേ​യ് 30 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: എ​ട്ടാം ക്ലാ​സ് ജ​യം, മി​ക​ച്ച ശാ​രീ​രിക ​ക്ഷ​മ​ത. ബി​രു​ദം, ഡി​പ്ലോ​മ, മ​റ്റ് ഉ​യ​ർ​ന്ന യോ​ഗ്യ​ത​ക്കാ​ർ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. പ്രാ​യം: 18-23.

സ്റ്റെ​പ​ൻ​ഡ്: പ​രി​ശീ​ല​ന​ത്തി​ന്‍റെ ഒ​ന്നാം വ​ർ​ഷം 11,000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 12,000 രൂ​പ​യും. പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം 1, 2, 3 വ​ർ​ഷ​ങ്ങളി​ലെ ക​രാ​ർ നി​യ​മ​ന​ത്തി​ന് യ​ഥാ​ക്ര​മം 22100, 22800, 23400 രൂ​പ ശ​മ്പ​ള​മാ​യി ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ്: സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന, ഫി​സി​ക്ക​ൽ ടെ​സ്റ്റ്, എ​ഴു​ത്തു​പ​രീ​ക്ഷ എ​ന്നി​വ മു​ഖേ​ന. www.cochinshipyard.in

Latest News

Corehub Up